ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. താരങ്ങളുടെ പ്രണയവും ഡേറ്റിംഗുമെല്ലാം പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.
വിവാഹം പോലെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടിയാണ്. അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാരണാസിയിലെ ഗായ് ഘട്ടില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് ചിത്രീകരണത്തിനിടയിലെ ഒരു വീഡിയോയാണ്. ആലിയയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ഷര്‍ട്ടൂരുന്ന വീഡിയോ ആണത്. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
നൂറ് കണക്കിന് ജനങ്ങളുടെ മുന്നില്‍ വച്ചായിരുന്നു താരം ഷര്‍ട്ട് ഊരിയത്. ചിത്രീകരണത്തിനിടയിലെ പരിശീലനത്തിനിടെയാണ് താരത്തിന് ഷര്‍ട്ട് അഴിക്കേണ്ടി വന്നത്. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒരു ഷോയ്ക്കിടെ നടന് അക്ഷയ് കുമാര്‍ പാന്റിന്റെ ബട്ടന് ഊരിയത് വന്‍ വിവാദമായിരുന്നു. അന്ന് താരത്തെ വിമര്‍ശിച്ച് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്ന രംഗത്തെത്തിയിരുന്നു.