സോണിയ ഗാന്ധിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റ്: അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി
Published on 13 December, 2019
കൊച്ചി: സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ‘പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്’ എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം. നേതാവും എം.പി.യുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് സോണിയ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീര്‍ത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല