കൊച്ചി: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നടന് ഷെയ്ന് നിഗം. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയമാണെന്നും ഷെയ്ന് പറഞ്ഞു.
നിര്‍മാതാക്കള്‍ പറയുന്നത് മാത്രം കേള്‍ക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവസാന തീരുമാനം എടുക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയാണെന്നും ഷെയ്ന് കൂട്ടിച്ചേര്‍ത്തു.