ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'പ്രതി പൂവന്‍കോഴി'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. മഞ്ജു-റോഷന് കൂട്ടുകെട്ട് 'ഹൗ ഓള്‍ഡ് ആര് യു'വിന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രത്തില്‍ റോഷന് ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു. റോഷന് ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.