മരട് ഫ്ളാറ്റ് നിര്‍മാണക്കേസില്‍ സിപിഐഎം നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ച്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയുടെ പങ്ക് അന്വേഷിക്കും. ഇയാളെ ഉടന്‍ ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി.
ഇയാള്‍ ക്രമവിരുദ്ധമായി നിര്‍മാണ അനുമതി നല്കാന് ഒത്താശ നല്‍കിയെന്നും മിനുട്സ് തിരുത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2006-07 കാലത്തെ രേഖകളാണ് തിരുത്തിയത്. കേസുമായി ബന്ധപ്പെട്ട് 10 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.