Image

തൃശ്ശൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Published on 06 December, 2019
തൃശ്ശൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ജോസ് റപ്പായി (56), ജോജോസ് (19) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.  

സംഭവം കണ്ടവര്‍ ആരുമില്ല. വൈകിട്ട് 6.15 ഓടെ ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക