Image

ചര്‍ച്ച ആക്ടിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍; സന്യസ്തരേയും പുരോഹിതരേയും അവഹേളിക്കുന്നതില്‍ പ്രതിഷേധം: കെ.സി.ബി.സി

Published on 06 December, 2019
ചര്‍ച്ച ആക്ടിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍; സന്യസ്തരേയും പുരോഹിതരേയും അവഹേളിക്കുന്നതില്‍ പ്രതിഷേധം: കെ.സി.ബി.സി

കൊച്ചി: െ്രെകസ്തവ സഭകളിലെ സ്വത്ത് ഭരണത്തിന് ചര്‍ച്ച് ആക്ട് കൊണ്ടുവരണമെന്ന ആവശ്യത്തെ തള്ളി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). സഭാ സ്വത്ത് ഭരണത്തിന് പ്രത്യേക നിയമം വേണമെന്ന് വാദിക്കുന്നവര്‍ നിക്ഷിപ്ത താല്‍പര്യമുള്ളവരാണ്. കത്തോലിക്കാ സഭയിലെ സന്യസ്തരേയും പുരോഹിതരേയും അവഹേളിക്കുന്ന രീതിയില്‍ വന്‍തുക മുടക്കി സഭാ വിരുദ്ധരും വര്‍ഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും കെ.സി.ബി.സി പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യധാര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധത മറന്ന് നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്

ഭരണകര്‍ത്താക്കള്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നത് നിര്‍ഭാഗ്യകരമാണ്. കലാലയങ്ങളില്‍ രാഷ്ട്രീയം നടപ്പാക്കുന്നതിനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബില്‍ കലാപകേന്ദ്രങ്ങളാക്കുമെന്ന് ആശങ്കയുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനെ നിയോഗിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെടുന്നു. 

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളിലെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പ്രാര്‍ത്ഥനാപൂര്‍വ്വമായ ശ്രമം തുടരണമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു. ഇതിനായി കെ.സി.ബി.സി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യും. ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാനുള്ള  കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ന്യുനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെ.സി.ബി.സി വിലയിരുത്തുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

കേരളത്തിലെ െ്രെകസ്തവ സമുദായങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നും നിലവിലുള്ള നിയമം അപര്യാപ്തമാണെന്നും വാദിക്കുന്നവര്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ളവരാണ്. ക്രിസ്തീയ സഭകള്‍ക്കോ സര്‍ക്കാരിനോ ഇല്ലാത്ത ഇല്ലാത്ത താല്‍പര്യമാണ് ഇവര്‍ക്ക്.  സമൂഹത്തില്‍ മേല്‍ക്കൈ നേടാനായി നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ശക്തികളും അവരുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ സഭയും പൊതു സമൂഹവും തിരിച്ചറിയുന്നുണ്ട്. കെ.സി.ബി.സി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക