ഡബ്ലിന്‍: മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് മേരി കുര്യാക്കോസിനെ (ലിന്‍സി 27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശിനിയാണ്. താലയിലുള്ള വാടകവീട്ടില്‍ കൂടെ താമസിക്കുന്നവരാണ് മേരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന മേരി നാട്ടിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍