തിരുവനന്തപുരം: കടംവാങ്ങിയ 100 രൂപ തിരികെ നല്‍കാത്തതിന്റെ പേരില്‍ യുവാവ്
17-കാരനെ കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരത്തെ തിരുമലയിലാണ് സംഭവം, സുഹ്റാ
മന്‍സിലില്‍ ഷഹബ്ദ്ദീന്റെ മകന് ഷഹിന്‍ഷാ(17)യാണ് കുത്തേറ്റ് മരിച്ചത്.
സംഭവത്തില്‍ നേമം മനുകുലാദിത്യമംഗലം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന
മധു എന്നു വിളിക്കുന്ന ബഷീറാ(44)ണ് ഷഹിന്ഷായെ കൊലപ്പെടുത്തിയതെന്ന് നേമം പോലീസ്
പറഞ്ഞു.ു. മധുവില്‍ നിന്ന് ബൈക്കിന് പെട്രോളടിക്കുന്നതിനായി ഷഹിന്‍ഷാ 100 രൂപ
കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്കാത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ്
കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഒളിവില്‍ പോയ
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.