കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ജലീബ് യൂണിറ്റ് അംഗമായിരിക്കെ നിര്യാതനായ ആലിക്കോയയുടെ കുടൂംബക്ഷേമനിധി തുക കൊയിലാണ്ടിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചു കൊയിലാണ്ടി എംഎല്‍എ സഖാവ് ദാസന് വിതരണം ചെയ്തു.
സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെകെ മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി ബേബി സുന്ദര്‍ രാജ്, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് നടേരി, കുവൈറ്റ് കല ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം മുസ്തഫ, കല കുവൈറ്റ് മുന്‍ കേന്ദ്രക്കമ്മിറ്റി അംഗം വിജീഷ്, ശ്രീധരന് കൂടാതെ പ്രദേശത്തെ സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍