എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം അഞ്ചാം ദിനത്തില്‍: 15 സര്‍വീസുകള്‍ റദ്ദാക്കി
Published on 11 May, 2012
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം അഞ്ചാം
ദിനത്തിലേക്ക് കടന്നു. ഇന്ന് 15 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം
വിമാനങ്ങള്‍ റദ്ദാക്കിയതിനെക്കുറിച്ച് മുന്‍കൂര്‍ അറിയിച്ചില്ലെന്ന്
യാത്രക്കാരില്‍ പലരും പരാതി പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഫീസ് ജീവനക്കാര്‍
വിവരങ്ങള്‍ നല്കുന്നതില് സഹകരിക്കുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ്
റദ്ദാക്കിയിരിക്കുന്നത്. അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ ഓഫീസ്
വൃത്തങ്ങള്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല