കുവൈത്ത്: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റിന്റെ 13 ാമത് വാര്‍ഷിക ആഘോഷം ' ഫോക്കസ് വാര്‍ഷികോത്സവ് 2019' എന്ന പേരില്‍ നവംബര്‍ 22 ന് (വെള്ളി) നടക്കും. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഉച്ചക്ക് ഒന്നു മുതലാണ് പരിപാടി.
കുവൈത്തിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഒരു വ്യക്തിയെ ആദരിക്കുക .പത്താം തരത്തില്‍ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെ ആദരിക്കല്‍ എന്നിവ ചടങ്ങിന്റെ ഭാഗമായിരിക്കും. അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍,ഡികെ ഡാന്‍സ് ട്രൂപ്പിന്റെ നൃത്തങ്ങള്‍, മെലഡീസ് ഓര്ക്കസ്ടയുടെ ഗാനസന്ധ്യ എന്നിവയും പരിപാടികള്‍ക്ക് മിഴിവേകും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍