ലണ്ടന്‍: യുവജങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബര്‍ 23 നു (ശനി) വൂള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ നടക്കും.
ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷം ജി സി എസ് ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ചു അവാര്‍ഡുകള്‍ നല്കി ആദരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകരില്‍ മുന്‍നിരയില്‍ എത്തിയ പത്ത് വിദ്യാര്‍ഥികള്‍ വീതമാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നല്കുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കാനുള്ള തീരുമാനം.
ജിസിഎസ് ഇ വിഭാഗത്തില്‍ സെറീന സെബാസ്റ്റ്യന്‍ (ക്രോയ്ഡണ്‍), മാനുവല്‍ വര്‍ഗീസ് ബേബി (യോവില്‍), ആഷ്ലന്‍ സിബി (മാഞ്ചസ്റ്റര്‍), ആഗ്നോ കാച്ചപ്പള്ളി (സട്ടന്‍), ഐവിന് ജോസ് (ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍), അമിത് ഷിബു (എര്‍ഡിംഗ്ടണ്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍) എന്നിവര്‍ ഔട്ട്!സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡിനും ഡെനിസ് ജോണ്‍ (വാറ്റ്ഫോര്‍ഡ്), ലിയാം ജോര്‍ജ് ബെന്നി (ഷെഫീല്‍ഡ്), ജെര്‍വിന്‍ ബിജു (ബര്‍മിംഗ്ഹാം) എന്നിവര്‍ അക്കാഡമിക് എക്സലന്‍സ് അവാര്‍ഡിനും അര്‍ഹത നേടി.
എ ലെവല്‍ വിഭാഗത്തില്‍ അലീഷ ജിബി (സൗത്താംപ്റ്റണ്‍), പ്രണവ് സുധീഷ് (കെറ്ററിംഗ്), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റര്‍), കുര്യാസ് പോള്‍ (ല്യൂട്ടന്‍), സറീന അയൂബ് (ക്രോയ്ഡണ്‍), മേഘ്ന ശ്രീകുമാര്‍ (ഗ്ലോസ്റ്റര്‍ഷെയര്‍) എന്നിവര്‍ ഔട്ട്!സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡിനും ശ്വേത നടരാജന് (ബെര്‍മിംഗ്ഹാം), ക്ലാരിസ് പോള്‍ (ബോണ്‍മൗത്ത്), ലക്ഷ്മി ബിജു (ഗ്ലോസ്റ്റര്‍ഷെയര്‍), അന്ന എല്സോ (റെഡിച്ച്) എന്നിവര്‍ അക്കാഡമിക് എക്സലന്‍സ് അവാര്‍ഡിനും അര്‍ഹത നേടി.
ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ആതിഥേയത്വത്തിലാണ് ദേശീയ യുവജന ദിനാഘോഷപരിപാടികള്‍ യുക്മ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ആണ് യുവജന പരിശീലക്കളരി. വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ തലത്തിലും മികവ് തെളിയിച്ച നിരവധി വ്യക്തികളുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും അവരുടെ അനുഭവ മേഖലകള്‍ മനസിലാക്കുവാനും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും യുക്മ ദേശീയ യുവജനദിനം.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ 10 പൗണ്ട് പ്രവേശന ഫീസ് നല്‍കേണ്ടതാണ്. ഭക്ഷണം സംഘാടകര്‍ ക്രമീകരിക്കും. പങ്കെടുക്കുന്നവര്‍ 9:30 ന് തന്നെ രജിസ്ട്രേഷന് നടത്തേണ്ടതാണ്.
യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ഉപദേശക സമിതി അംഗം തമ്പി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവജന ദിനാഘോഷങ്ങളുടെയും അവാര്‍ഡ് ദാനചടങ്ങുകളുടെയും ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിച്ചുവരുന്നു.
റിപ്പോര്‍ട്ട്: സജീഷ് ടോം