തിരുവനന്തപുരം: കെഎസ്യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറന്പില് എംഎല്‍എയ്ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയം തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനപ്രതിനിധികളെ പോലും മര്‍ദിക്കുന്ന കിരാത ഭരണമാണ് ഇവിടെ നടക്കുന്നത്. പാവങ്ങളെയും വിദ്യാര്‍ഥികളെയും തെരുവില്‍ തല്ലിച്ചതയ്ക്കുന്ന ഈ കേരള പോലീസിന് എന്തുപറ്റിയെന്നും ചെന്നിത്തല ചോദിച്ചു.
എംഎല്‍എയെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ സസ്പെന്ഷന് നടപടി എടുത്തശേഷമായിരിക്കണം അന്വേഷണം നടത്തേണ്ടത്. സഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങള്‍ ഇങ്ങോട്ട് വരുന്നതെന്നും ചെന്നിത്തല ചോദിച്ചു.