പരവൂര്‍ : ഇടതുഭരണം പരവൂര്‍ നഗരസഭയെ അഴിമതിയുടെയും ധൂര്‍ത്തിന്റെയും പര്യായമാക്കി മാറ്റിയെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു .
പരവൂര്‍ നഗരസഭയിലെ അശാസ്ത്രീയ നികുതി വര്‍ധനയ്ക്കും അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരേ യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.