Image

മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്‌ക്കുമെന്ന്‌ ശരദ്‌ പവാര്‍

Published on 15 November, 2019
മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്‌ക്കുമെന്ന്‌ ശരദ്‌ പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന്‌ എന്‍.സി.പി അധ്യക്ഷന്‍ ശരദ്‌ പവാര്‍. പുതിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കുമെന്നും പവാര്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ എന്‍.സി.പി നാളെ ഗവര്‍ണര്‍ ഭഗത്‌ സിങ്‌ കോശ്യാരിയെ കാണും.

അതേസമയം സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. മന്ത്രിസ്ഥാനം തുല്യമായി വീതിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ്‌ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക