ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്നു എയര്‍ ഇന്ത്യ രാജ്യാന്തര വിമാന
സര്‍വീസുകളുടെ ബുക്കിംഗ് മേയ് 15 വരെ നിര്‍ത്തിവെച്ചു. അമേരിക്ക, യൂറോപ്പ്
തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് പ്രധാനമായും എയര്‍ ഇന്ത്യ
നിര്‍ത്തിയത്.
പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കൂടുതല്‍
സര്‍വീസുകള്‍ നിര്‍ത്തലാക്കി. അമൃത്സര്‍-ഡല്‍ഹി-ടൊറോന്റോ, ഡല്‍ഹി, മുംബൈ
എന്നിവടങ്ങളില്‍ നിന്നുമായി 20 സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.
അതിനിടെ സിക്ക് ലീവില്‍ പ്രവേശിച്ച 293 പൈലറ്റുമാരോടു വ്യാഴാഴ്ച രാവിലെ
10ന് മുന്‍പ് ജോലിക്കു കയറാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍
ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് (ഐപിജി) അംഗങ്ങളായ 12 പേര് കൂടി ഇന്നലെ
രോഗാവധിയില്‍ പ്രവേശിച്ചു.