Image

ദക്ഷിണാഫ്രിക്കയിലെ ‘പ്രത്യാശയും ആനന്ദവും’

Published on 11 May, 2012
ദക്ഷിണാഫ്രിക്കയിലെ ‘പ്രത്യാശയും ആനന്ദവും’
അബൂജ: രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു. ജൂബിലിആഘോഷത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി ‘പ്രത്യാശയും ആനന്ദവും’('Hope & Joy') എന്ന ഡിജിറ്റല്‍ മാധ്യമശൃംഖലയിലൂടെ സൂന്നഹദോസിന്‍റെ പ്രബോധനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ 60 കത്തോലിക്കാ സംഘടനകള്‍ സഹകരിച്ചാണ് മാധ്യമശൃംഖലയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസില്‍ രൂപമെടുത്ത പതിനാറു പ്രമാണരേഖകള്‍ ലളിതമായി ദൃശ്യമാധ്യമ സഹായത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് സംരംഭത്തിന്‍റെ സൂത്രധാരന്‍ റെയ്മണ്ട് പെരേര വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു.
 
സഭയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രചോദനമാണ് ഈ നവീന സംരംഭമെന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വില്‍ഫ്രഡ് നേപ്പിയര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക