Image

മഹാരാഷ്ട്ര നാടകം തുടരുന്നു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയെ ക്ഷണിച്ച് ഗവര്‍ണര്‍; ക്ഷണം നിരസിച്ച് പാര്‍ട്ടി നേതൃത്വം

Published on 11 November, 2019
മഹാരാഷ്ട്ര നാടകം തുടരുന്നു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയെ ക്ഷണിച്ച് ഗവര്‍ണര്‍; ക്ഷണം നിരസിച്ച് പാര്‍ട്ടി നേതൃത്വം

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയെ ക്ഷണിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. ശിവസേനയ്ക്ക് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയെ ക്ഷണിച്ചത്. നാളെ വൈകുന്നേരത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് എന്‍.സി.പി. അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്ന് ഇന്ന് രാത്രി തന്നെ എന്‍.സി.പി അറിയിക്കും. 

സംസ്ഥാനത്തെ ഒന്നാമത്തെ കക്ഷിയായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് അനുവദിച്ച സമയവും അവസാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ കക്ഷിയായ എന്‍.സി.പിയെ ക്ഷണിച്ചത്.

48 മണിക്കൂര്‍ സമയമാണ് ശിവസേന ചോദിച്ചത്. ബി.ജെ.പിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ച ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച ശിവസേന കൂടുതല്‍ സമയം ചോദിച്ചുവെങ്കിലും അനുവദിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വ്യക്മാക്കി. നേരത്തെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് ശിവസേനയെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയത്. ശിവസേനയെ പിന്തുണച്ച് കോണ്‍ഗ്രസ് കത്ത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കത്ത് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക