കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന നഗരസഭാ സെക്രട്ടറിയെ സര്‍വീസില്‍ തിരിച്ചെടുത്തു. ആന്തൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന എം.കെ. ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.
കണ്വെന്ഷന് സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണകാരണമെന്നാണ് െ്രെകംബ്രാഞ്ച് സ്ഥിരീകരണം. പാര്‍ത്ഥാസ് കണ്വന്ഷന് സെന്റര്‍ ഉടമ സാജന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ഇദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കേസില്‍ തെളിവില്ലാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.ക. ശ്യാമളയേയും ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നഗരസഭയിലെ ഫയലുകള്‍ പിടിച്ചെടുത്ത് പരിശോധനയും നടത്തിയിരുന്നു.