ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പരിക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപവീതം ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസുകാരുടെ. സമരം അവസാനിച്ചത്.