Image

രാജ്യത്ത്​ സ്​കൂളുകളില്‍ ജങ്ക്​ ഫുഡിന്​ നിരോധനം

Published on 05 November, 2019
രാജ്യത്ത്​ സ്​കൂളുകളില്‍ ജങ്ക്​ ഫുഡിന്​ നിരോധനം

ന്യൂഡല്‍ഹി: സ്​കൂള്‍ കാന്‍റീനുകളിലും സമീപപ്രദേശത്തെ സ്​റ്റോറുകളിലും ജങ്ക് ഫുഡിന്​ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്​. ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലി​​െന്‍റ പശ്ചാത്തലത്തില്‍ ഫുഡ്​ സേഫ്​റ്റി ആന്‍റ്​ സ്​റ്റാ​േന്‍റഡ്​ അതോറിറ്റി ഇന്‍ ഇന്ത്യ(എഫ്​.എസ്​.എസ്​.എ.ഐ)യാണ് ഇത്​ സംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്​. ​


കാന്‍റീനില്‍ മാത്രമല്ല, വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ്‌ വില്‍ക്കുന്നത് തടഞ്ഞിട്ടുണ്ട്. ജങ്ക് ഫുഡി​​െന്‍റ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ഇതിന് പുറമെ ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, കാര്‍ബൊണേറ്റഡ്​ ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയും വില്‍ക്കാനാകില്ല.


കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്ബനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നതു വിലക്കും. നിരോധനം അടുത്തമാസം ആദ്യം നിലവില്‍ വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക