വിനയന്റെ ഒട്ടുമിക്ക പടങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ആ സമയത്ത് ചെറിയെ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരിക്കുന്ന നടന് ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തിലൂടെയാണ് നായകസ്ഥാനത്തേക്ക് എത്തിയത്.ചിത്രം വലിയ സാമ്ബത്തിക വിജയമായിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പുതിയെ വെളിപ്പെടുത്തലുമായാണ് സംവിധായകന് വിനയന് രംഗത്തെത്തിയിരിക്കുന്നത്.
ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് നടന് ദിലീപിനെയായിരുന്നു എന്നാണ് വിനയന് പറയുന്നത്. ദിലീപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്.
പക്ഷെ ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു.നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. മകന് വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും നായകനായി, ചിത്രം ഹിറ്റായതോടെ ആറുമാസം കൊണ്ട് ജയന് വലിയ നടനായെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.