മിസ് കേരള മത്സരത്തിൽ ജേതാവായ ചേരൂർ സെന്റ് ജോസഫ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനി പി ടി റോസ്മിയെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവ കാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം റോസ്മിക്ക് ഉപഹാരം നൽകി ആദരിച്ചു. ലയണൽ ക്ലബ് ഇന്റർനാഷനലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ടം നിർവഹണവും ചടങ്ങിൽ വെച്ച് നടന്നു. ചടങ്ങിൽ ജെ സി ഐ പ്രസിഡന്റ് എ വർഗീസ് പോൾ അധ്യക്ഷനായിരുന്നു. അഡ്വ സോമകുമാർ, രാജലക്ഷ്മി സോമകുമാർ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ വൈ. സി ലൈറ്റിസിയ സ്വാഗതവും സി എ ടോണിയും നന്ദിയും പറഞ്ഞു