തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉള്‍ട്ടയുടെ ട്രെയ്ലര് പുറത്തിറങ്ങി. വ്യത്യസ്ഥമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ സിനിമയാണ് 'ഉള്‍ട്ട'. സുരേഷ് പൊതുവാള് തിരക്കഥയെഴുതുന്ന എട്ടാമത്തെ സിനിമയാണിത്.
ഗോകുല്‍ സുരേഷ്, പ്രയാഗ മാര്ട്ടിന്, അനുശ്രീ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സിപ്പി ക്രിയേറ്റീവ് വര്ക്കിസിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരഡി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, തസ്നിഖാന്, രചന നാരായണന് കുട്ടി, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു