ടിനു പാപ്പച്ചന് ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം ചെമ്ബന്‍ വിനോദും, സാബു മോനും, അര്ജ്ജുന് അശോകും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസ് നായകനാകുന്നു. അജഗജാന്തരം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്, നടനും, അസ്സോസിയേറ്റ് ഡയറക്റ്ററുമായ വിനീത് വിശ്വവും കിച്ചു ടെല്ലസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
അങ്കമാലി ഡയറീസ് ടീമിന്റെ ഒത്തുചേരല്‍ എന്ന് തന്നെ ചിത്രത്തിന്റെ മറ്റൊരു സവിശേഷത.ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ് ആണ്. ജെല്ലിക്കെട്ടിന്റെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്.മലയാളത്തിന്റെ പ്രിയപ്പെട്ട എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ച്ചേഴ്സ് തിയേറ്ററില്‍ എത്തുക്കും.