ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ 2020 ജനുവരി നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഹാളില്‍ വച്ചു (7800 Lynos st, Morton Grove, IL 60053) നടത്തുന്നു.
ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ രഞ്ജന്‍ ഏബ്രഹാമും കോര്‍ഡിനേറ്റേഴ്സ് ഫിലിപ്പ് പുത്തന്‍പുര, സാബു കട്ടപ്പുറം, ലൂക്ക് ചിറയില്‍, ജെസി റിന്‍സി എന്നിവരാണ്.
ക്രിസ്തുമസ്- ന്യൂഇയര്‍ പരിപാടികളിലേക്ക് ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.