-->

Gulf

ഐഐസിഎഫ് നവരാത്രി സംഗീതാര്‍ച്ചന

Published

on


റിയാദ്: നവരാത്രിയോടനുബന്ധിച്ചു വിജയദശമി ദിനത്തില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒത്തുകൂടിയ നിറഞ്ഞ സദസിന് മുന്നില്‍ പ്രമുഖ സംഗീതഞ്ജന് മുഖത്തല ശിവജിയുടെ നേതൃത്വത്തില് കര്‍ണാടക സംഗീത കച്ചേരി അരങ്ങേറി.

ശങ്കര്‍ കേശവന്‍ മൃദംഗവും രവിശങ്കര് ഹാര്‍മോണിയവും വായിച്ചു. ഗണപതി സ്തുതിയില്‍ തുടങ്ങി കേട്ടുപതിഞ്ഞ ഹിമാഗിരിതനയേ എന്ന ശുദ്ധ ധന്യാസി രാഗത്തിലുള്ള കീര്ത്തനവും അന്നപൂര്‌ന്നെവിശാലാക്ഷി എന്ന ശ്യാമ രാഗത്തിലെ ദീക്ഷിത കൃതിയും ആലപിച്ചപ്പോള്‍ നഗുമോ എന്ന ആഭേരി രാഗത്തിലുള്ള ത്യാഗരാജ കൃതി തനിയാവര്ത്തനമായും നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

17 വര്‍ഷത്തിനുശേഷമാണ് കച്ചേരിക്കായി താന്‍ മൃദംഗം വായിച്ചതെന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുംവിധം തനിയാവര്ത്തനം വായിച്ച ശങ്കര് കേശവന് പറഞ്ഞു. റിയാദില്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ് ശങ്കര് കേശവന്‍. വയലിനു പകരമായി ഹാര്‍മോണിയം കൊണ്ട് മനോഹരമായി അകമ്പടി ചേര്‍ത്ത ചെന്നൈ സ്വദേശിയായ രവിശങ്കറും റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്.

കുട്ടികളെ പങ്കാളികളാക്കി ആകാശരൂപിണി.. എന്ന സിനിമ ഗാനവും മറ്റു ജനകീയ ഗാനങ്ങളും ആലപിച്ചുകൊണ്ട് ആസ്വാദകരെ കൈയിലെടുക്കാനും ശിവജിക്ക് സാധിച്ചു.

പ്രദീപ് മേനോന് മുഖ്യാഥിതിയെ പൊന്നാടയണിയിച്ചു ആദരിച്ചപ്പോള് മഹാദേവ അയ്യര് കലാകാരന്മാര്ക്ക് മൊമെന്റോ നല്കി.

ബിജു മുല്ലശേരി,കൊച്ചുകൃഷ്ണന്‍ കാറല്‍മണ്ണ, ഉണ്ണികൃഷ്ണന്‍ കൊയിപ്പള്ളില്‍, മനോജ് നായര്‍ ഒറ്റപ്പാലം, എസ്.ആര്‍ രഞ്ജിത്ത് എന്നിവര്‍ കലാസന്ധ്യക്ക് നേതൃത്വം നല്കി. സരിത ഉണ്ണികൃഷ്ണന് അവതാരകയായിരുന്നു .

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

View More