കൊച്ചി: ഡിഐജി ഓഫിസ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ എബ്രഹാം അടക്കമുളളവര്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും തള്ളി.
കേസില്‍ പ്രതികളായ എല്‍ദോ എബ്രാഹം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു. എംഎല്‍എയെക്കൂടാതെ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍.സുഗതന് എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.