ദിലീപിനും കാവ്യമാധവനും പെണ്‍കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ മകളുടെ ആദ്യ പിറന്നാളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.