റിയാന്‍ ജോണ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്സ് ഔട്ട്. സമ്ബന്നനായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്റെ 85-ാം ജന്മദിനത്തില് തന്റെ കുടുംബത്തെ തന്റെ മാളികയിലേക്ക് ക്ഷണിക്കുന്നു.
ജന്മദിന പാര്‍ട്ടിക്ക് ശേഷം, ഹാര്‍ലാനെ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി, കേസ് അന്വേഷിക്കാന്‍ ഡിറ്റക്ടീവ് ബെനോയിറ്റ് ബ്ലാങ്കിനെ ക്ഷണിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറങ്ങി.
ഡാനിയല്‍ ക്രെയ്ഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ്, ജാമി ലീ കര്‍ട്ടിസ്, മൈക്കല്‍ ഷാനന്, ഡോണ്‍ ജോണ്സണ്, ടോണി കൊളറ്റ്, ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, കാതറിന് ലാംഗ്ഫോര്‍ഡ്, ജെയ്ഡന്‍ മാര്‍ട്ടല്‍, ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.2019 സെപ്റ്റംബര്‍ 7 ന് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയര്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം 2019 നവംബര്‍ 27 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.