ന്യൂയോര്‍ക്ക്: എമ്പയര്‍ റീജിയന് ന്യൂയോര്‍ക്കിന്റെ റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ റീജിയന് പൊതുയോഗം എമ്പയര്‍ റീജിയന്റെ മുന്‍ ആര്.വി.പി പ്രദീപ് നായരെ ഫോമയുടെ അടുത്ത വൈസ് പ്രസിഡന്റായി ഐക്യകണ്ഠ്യേന എന്‍ഡോഴ്സ് ചെയ്തു. ഫോമയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായ പ്രദീപ് നായര്‍ 2008 - 2010-ല്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് തുടക്കം. ന്യൂയോര്‍ക്ക് റീജിയന് കണ്വന്ഷന് ചെയര്‍, ട്രഷറര്‍, സെക്രട്ടറി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്ളോറിഡ നാഷണല്‍ കണ്വന്ഷന് കണ്‍വീനര്‍, ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് ആര്‍വിപി എന്നീ നിലകളില്‍ നിസ്തുല സേവനം കാഴ്ചവെച്ചു. ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ് നായര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഭാരവാഹികള്‍ നിസംശയം പറഞ്ഞു.
ഫോമയുടെ മുന്‍കാല നേതാക്കന്മാരും, നിലവിലുള്ളവരുമായ പ്രഗത്ഭ വ്യക്തികള്‍ പ്രദീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചു. ജെ. മാത്യൂസ് (ഫൗണ്ടിംഗ് മെമ്പര്‍), ജോണ്‍ സി വര്‍ഗീസ് (ഫോമ മുന്‍ ജനറല്‍ സെക്രട്ടറി), ജോഫ്രിന്‍ ജോസ് (ഫോമ മുന്‍ ജോയിന്റ് ട്രഷറര്‍), തോമസ് കോശി (ഫോമ മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്മാന്), മുന്‍ ആര്‍വിപിമാരായ എം.എ മാത്യു (വാവച്ചന്), റോയി ചെങ്ങന്നൂര്‍, ബിജു ഉമ്മന്‍, എ.വി. വര്‍ഗീസ്, മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബെന്‍ കൊച്ചീക്കാരന്, തോമസ് മാത്യു, തോമസ് ജോര്‍ജ്, നിലവിലുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലില്‍, യൂത്ത് റെപ്രസന്റേറ്റീവ് ആഷിഷ് ജോസഫ്, ഗോപിനാഥ കുറുപ്പ്, എമ്പയര്‍ റീജിയന് ആര്.വി.പി ഷിനു ജോസഫ്- നാഷണല്‍ ട്രഷറര്‍, അസോസിയേഷന് ഭാരവാഹികളായ ബെറ്റി ഉമ്മന്‍, ഷീല ജോസഫ്, ജി.കെ. നായര്‍, ജോസ് മലയില്‍, ഷോബി ഐസക്, അഭിലാഷ് ജോര്‍ജ്, ന്യൂയോര്‍ക്ക് ക്രൂസ് കണ്വന്ഷന് ചെയര്‍ സണ്ണി പൗലോസ് എന്നിവര്‍ പ്രദീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.