വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
മദര്‍ മറിയം ത്രേസ്യയെക്കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ് മാ?ര്‍പാപ്പ നാമകരണം നിര്വഹിച്ത്.വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര് സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂതാധ്യക്ഷന് എന്ന നി?ലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സഹകാര്‍മികനായത്.
മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപനത്തോടെ കേരള കത്തോലിക്ക സഭയ്ക്ക് ഇനി നാല് വിശുദ്ധര്‍, തൃശൂര്‍ ജില്ലക്ക് രണ്ടും. ഒല്ലൂരിലെ എവുപ്രാസ്യമ്മയാണ് ജില്ലയില്‍ നിന്നുള്ള ആദ്യ വിശുദ്ധ.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരാണു കേരള കത്തോലിക്കാ സഭയിലെ മറ്റു മൂന്നു വിശുദ്ധര്‍.