Image

റോജോ തോമസും സഹോദരിയും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചത് തുണയായി

Published on 06 October, 2019
റോജോ തോമസും സഹോദരിയും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചത് തുണയായി
കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പോലീസിനെ സമീപിച്ച അമേരിക്കന്‍ മലയാളി റോജോ തോമസിനെയും സഹോദരി രഞ്ജിയേയും അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായിസംശയം.

ഇരുവരും പലപ്പോഴും കൂടത്തായിയിലെ വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍ പോലും അവിടെ നിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം സുഹൃത്തുക്കളായ പലരോടും ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.

അറസ്റ്റിലായ ജോളി, രഞ്ജിയെ വകവരുത്താന്‍ നീക്കം നടത്തിയതായി പൊലീസിനോട് കുറ്റസമ്മതം നടത്തിയതായും  റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയില്‍നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോജോ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്.

ഭാര്യയും കുട്ടിയും മരണപ്പെട്ട ഷാജുവിനെ ജോളി വിവാഹം ചെയ്തത് ദുരൂഹത വര്‍ധിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടു. ഇവരുടെ വിവാഹത്തെ കുടുംബത്തിലെ ചിലര്‍തന്നെ എതിര്‍ത്തിരുന്നു. എങ്കിലും ഷാജുവിനെ കൈവിടാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലേക്ക് ജോളിയെ ബന്ധുക്കള്‍ കയറ്റാത്തതിനാല്‍ ഇരുവരും രണ്ടു വീടുകളിലാണ് താമസിച്ചത്.
റോജോ തോമസും സഹോദരിയും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചത് തുണയായി
റോജോ, സഹോദരി രഞ്ജി
Join WhatsApp News
Anthappan 2019-10-06 23:34:13
I am sorry for your loss. It was a narrow escape and I am glad for it. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക