അമേരിക്കയിലെ ഒരു കൂട്ടം സിനിമ മോഹികളായ ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് 'ദൈവമേ എന്നെ മാത്രം കാക്കണേ '. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ചിരിക്കുന്ന തനി മലയാളതനിമയുള്ള ഹ്രസ്വ ചിത്രം. കേരളത്തിലെ യുവാക്കളുടെ തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളും, പരീക്ഷണങ്ങളും മറ്റും അതിവ രസകരമായ രീതിലും ഹൃദ്യമായ രീതിയിലും ചിത്രീകരിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയ ഒരുഹ്രസ്വ ചിത്രം. രചനയും സംവിധാനവും നിര്‍വഹിചിരിക്കുന്നത് രഞ്ജിത് രവിയാണ്. അഭിനയിച്ചിരിക്കുന്നത് റോബിന് കൂടത്തു മുറിയില്‍, രാജന് ചിറ്റാര്‍, ബോബി റെറ്റിനാ, ഹരിദാസ് തങ്കപ്പന്, അനശ്വര്‍ മാമ്പിള്ളിയും അഭിനയിക്കുന്നു. മുഖ്യ കഥാപാത്രമായി രഞ്ജിത് രവിയും അഭിനയിക്കുന്നു. മല്ലു മൂവി മാഫിയയുടെ ബാന്നറില്‍ ഇറക്കിയ ഈ ഹ്രസ്വചിത്രത്തിന്റെ പ്രൊമോഷന് സപ്പോര്‍ട്ടേഴ്സ് ചങ്ങാതിക്കൂട്ടം, സ്മാര്‍ട്ട് പിസ് മീഡിയ, കലാമധുരം എന്നിവരാണ്. ഛായാഗ്രഹണം ബോബി റെറ്റിന, പി ര്‍ ഒ ഷിജു എബ്രഹാവുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ദൈവമേ.. എന്നെ മാത്രം കാത്തു കൊള്ളണേ..തികച്ചും ഒരു ഫീല്‍ ഗുഡ് ഷോര്‍ട്ട് ഫിലിം ആണ്.
( അനശ്വരം മാമ്പിള്ളി )
https://www.facebook.com/1658813307734316/posts/2452466045035701