ലണ്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നടന്ന റെയ്ഡില്‍ നിരവധി കുടിയേറ്റക്കാര്‍ അറസ്റ്റില്‍
Published on 08 May, 2012
ലണ്ടന്‍: അനധികൃതകുടിയേറ്റങ്ങള്ക്കെതിരെ ബോര്‍ഡര്‍ ഏജന്‍സിയുടെ കര്‍ശനപരിശോധന
യുകെയിലെമ്പാടും തുടരുന്നു. ഇതിന്റെ ഭാഗമായി ബ്രിസ്റ്റോളിനുസമീപം നെയില്സീയിലും
യാട്ടണിലും രണ്ടു ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നടത്തിയ റെയ്ഡില്‍ 11 പേര്
അറസ്റ്റിലായി. ഇതില്‍ എട്ടുപേര്‍ ബംഗ്ലാദേശികളാണ്. മറ്റുള്ളവരുടെ പൗരത്വം
അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നെയില്‍സിലെ പോഷ് സ്പൈസിസ്, യാട്ടണിലെ
തന്തൂരി ഇന്‍ യാട്ടണ് എന്നിവയിലായിരുന്നു റെയ്ഡ്. പോഷ് സ്പൈസിസില് നിന്നും
അറ് അനധികൃത ജീവനക്കാരെ ബോര്‍ഡര്‍ ഏജന്‍സി പിടികൂടി. ഇവരെ ബ്രിസ്റ്റോളിലെ
ട്രിനിറ്റി റോഡ് പോലീസ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തു. കുടിയേറ്റ നിയമങ്ങള്‍
ലംഘിച്ചുവെന്ന കുറ്റത്തിന് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
വ്യക്തമാക്കി. തുടര്നടപടകളുടെ ഭാഗമായി രണ്ടു റസ്റ്റോറന്റുകളും
അടച്ചുപൂട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല