ന്യൂയോര്‍ക്ക്: ബ്രൂക്ക്ലിന്‍ ഗാര്ഡിയന് ഏഞ്ചല്‍ പള്ളിയില്‍ ഭാരത അപ്പസ്തോലനായ
വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു.
ജൂലൈ
8-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുനാളിന് ഒരുക്കമായി കൊടിയേറ്റവും,
നൊവേനയും, ലദീഞ്ഞും, സ്നേഹവിരുന്നും നടത്തപ്പെടും.
ജൂലൈ 9-ന് ശനിയാഴ്ച
ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍
ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ ഗായകസംഘം
ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് കേരളത്തനിമയില്‍ വിശുദ്ധ
തോമാശ്ശീഹായുടെ തിരുസ്വരൂപവും വഹിച്ച് മുത്തുക്കുടകളുടേയും, കൊടികളുടേയും
അകമ്പടിയോടെ പ്രദക്ഷിണം നടത്തപ്പെടും.
4.30-ന് വിവിധതരത്തിലുള്ള
ഭക്ഷണങ്ങളും, ഗെയിമുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാര്‍ണിവല്‍ ആരംഭിക്കും.
അതോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.
തിരുനാളില്‍
പങ്കെടുത്ത് കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും, മറ്റ് പരിപാടികളില്‍
സംബന്ധിക്കുന്നതിനും ഏവരേയും വികാരി ഫാ. ലിഗോറി ജോണ്സണ് ഫിലിപ്പും മറ്റ്
ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. ലിഗോറി ജോണ്സണ് ഫിലിപ്പ് (281 935 7275), മാത്യു വലിയപറമ്പില്‍ (718 375
3591), ജോയി കരിമ്പില്‍ (646 546 6521), ഏബ്രഹാം നെടുംതകിടി (817 617 4162).