സോക്സിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; ദുബൈയില്‍ നിന്നും വന്ന യാത്രക്കാരന് നെടുമ്ബാശ്ശേരിയില്‍ പിടിയില്‍
Published on 21 September, 2019
കൊച്ചി: സോക്സിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് നെടുമ്ബാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം നെടുമ്ബാശ്ശേരിയില്‍ സിഐഎസ്എഫുകാരാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന തിരുച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
നെടുമ്ബാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അതേസമയം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വര്‍ണം പുറത്തു കടത്തിയതെന്നറിയാന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല