നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം "കാപ്പാന്"ലൂടെ തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് നടനവിസ്മയം മോഹന്‍ലാല്‍. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മലയാളികളും തമിഴ്മക്കളും ഒരുപോലെ കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരുന്നു. സെപ്തംബര്‍ 20നാണ് ചിത്രം ആഗോള തലത്തില്‍ റിലീസിനെത്തുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുമ്ബോള്‍ ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലുള്ളത്. സയേഷയാണ് ചിത്രത്തിലെ നായിക. ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷനാണ്ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം റിലീസിനൊരുങ്ങും മുന്‍പേ പുതിയ തീരുമാനവുമായി കേരളസൂര്യ ഫാന്‍സ് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന് കട്ടൗട്ടുകളും ഫ്ലക്സുകളും ഉണ്ടാകില്ലെന്ന് ടോമിച്ചന് മുളകുപാടം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഇതിനായി മാറ്റി വച്ച തുക ചാരിറ്റി ട്രസ്റ്റിന് നല്‍കാനാണ് ഫാന്‍സ്അസോസിയേഷന്റെ തീരുമാനം. മാതൃകപരമായ തീരുമാനത്തിന് സിനിമാ പ്രേമികള്‍ ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. കാപ്പാന്റെ കേരളത്തിലെ വിതരണക്കാരന് ടോമിച്ചന് മുളകുപാടം ആണ്. കഴിഞ്ഞ ദിവസം രമേഷ് പിഷാരടി സംവിധായകനാകുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം ഗാനന്ധര്വ്വന് ടീമും ഈ നിലപാട് എടുത്തിരുന്നു. ഫ്ലക്സും കട്ടൗട്ടും ഉപേക്ഷിച്ചാണ് മാതൃക പരമായ പ്രവൃത്തി മുന്നോട്ട് വച്ചത്.