മുംബൈ : ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി. മുംബൈ നോര്‍ത്തില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ഷെട്ടിയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
ക്രിസ്ത്യാനികള്‍ ഇംഗ്ലീഷുകാരായിരുന്നു. അതിനാല്‍ അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ഹിന്ദുവും മുസ്ലീമും ഒറ്റക്കെട്ടായി നിന്നാണ് സ്വാതന്ത്ര്യം നേടിയതെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു.
ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്
വ്യാഴാഴ്ച നടന്ന പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഷെട്ടി പ്രസ്താവന നിഷേധിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഗോപാല്‍ഷെട്ടി വിശദമാക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഷെട്ടി മാപ്പു പറയണമെന്ന് ദേശീയ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജാനറ്റ് ഡിസൂസ ആവശ്യപ്പെട്ടു. അതേസമയം, തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് ഗോപാല്‍ ഷെട്ടി വിശദമാക്കുന്നത്.