ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ തീവ്രവാദ ആക്രമണം നടത്തുമെന്ന ഭീഷണി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഷായ്ക്കു പുറമേ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി എ.കെ.ഭല്ല തുടങ്ങിയവരും ഉന്നത ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകര്‍ക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്റേ പേരില്‍ റോഹ്ത്തക് പോലീസിന് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചിരുന്നു.ഒക്ടോബര്‍ എട്ടിന് മുന്‍പായി തമിഴ്നാട്, രാജസ്ഥാന്, ഗജുറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.