VARTHA

പഞ്ചാബില്‍ കശ്‌മീരികള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ തെരുവില്‍; മോദിയുടെ കോലം കത്തിച്ച്‌ പ്രതിഷേധം

Published

on


ചണ്ഡീഗഢ്‌: കശ്‌മീരികള്‍ക്കു പിന്തുണയുമായി പഞ്ചാബില്‍ ആയിരങ്ങള്‍ തെരുവില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലങ്ങള്‍ കത്തിച്ചു.

എന്നാല്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുകയാണ്‌. 

ഇതിനോടകം സ്‌ത്രീകളടക്കം മുപ്പതോളം ആക്ടിവിസ്റ്റുകളെ അറസ്റ്റ്‌ ചെയ്‌തു. കര്‍ഷകരും വിദ്യാര്‍ഥി യൂണിയനുകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

പഞ്ചാബ്‌ വിദ്യാര്‍ഥി യൂണിയന്‍, നൗജവാന്‍ സഭ, കിസാന്‍ സംഘര്‍ഷ്‌ കമ്മിറ്റി, പെണ്ഡു മസ്‌ദൂര്‍ യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ അടങ്ങിയ `സോളിഡാരിറ്റി കമ്മിറ്റി ഫോര്‍ കശ്‌മീരി നാഷണല്‍ സ്‌ട്രഗിളി'ന്റെ നേതൃത്വത്തിലാണു പ്രതിഷേധം നടക്കുന്നത്‌.

കശ്‌മീരിനു പ്രത്യേക പദവി വീണ്ടും നല്‍കണമെന്നാവശ്യപ്പെടുന്ന നിവേദനം ഇവര്‍ ഗവര്‍ണര്‍ വി.പി സിങ്‌ ബദ്‌നോറിസു സമര്‍പ്പിച്ചിട്ടുണ്ട്‌. കശ്‌മീരില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്‌.
 
തലസ്ഥാനമായ മൊഹാലിയിലേക്കു നടത്തിയ പ്രതിഷേധത്തെ പൊലീസ്‌ തടഞ്ഞതോടെ, തടഞ്ഞ ഇടങ്ങളില്‍ ധര്‍ണ നടത്തുകയാണ്‌ പ്രതിഷേധക്കാര്‍.

ദക്ഷിണ പഞ്ചാബിലെ ബട്ടിന്‍ഡ, മാന്‍സ, ഫരീദ്‌കോട്ട്‌, മുക്ത്‌സര്‍, ഫിറോസ്‌പുര്‍, ബര്‍നാല ജില്ലകളിലാണ്‌ ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്‌.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്‌ ഭരണഘടനാ വിരുദ്ധമാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നും ഗാന്ധിയന്‍ ഹിമാന്‍ഷു കുമാര്‍ ആരോപിച്ചു. 

അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ആക്രമണമാണ്‌ ഇതുവരെ സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദ്യോകോവിച്ചിന്റെ ഗോള്‍ഡന്‍ സ്ലാം മോഹം പൊലിഞ്ഞു; സെമിയില്‍ പുറത്ത്

യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യമില്ല

വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമപദ്ധതികള്‍ കത്തോലിക്കാസഭ കൂടുതല്‍ സജീവമാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു

കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ, 116 മരണം

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി തണല്‍ പെരുമ്പുഴ

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

പെഗാസസ് വിവാദം; ഒമ്പതാം നാളും പാര്‍ലമെന്റ് സ്തംഭിച്ചു; ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്‌ജിയുടെ മരണം ; സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

ലോക്​സഭയില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി

കടല്‍ക്കൊല കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച്‌ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ; ​വീ​ണ്ടും വിമര്‍ശനവുമായി ഹൈ​ക്കോ​ട​തി

ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു

അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും പോസ്റ്റു ചെയ്തിട്ടില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയില്‍ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം

കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം

കുറ്റിയാടി പ്രകടനം: 32 പേര്‍ക്കെതിരേ നടപടിയുമായി സി.പി.എം

കോവിഡ് കുതിച്ചുയരുന്നു; എറണാകുളം ജില്ലയിലെ മദ്യശാലകള്‍ അടച്ചുപൂട്ടി

'യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്ബന്ധിത ഐറ്റമായിരിക്കുമത്രെ'; ജോയ് മാത്യൂ

അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി

ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി, വനിതാ എംഎല്‍എമാരെ ആക്രമിച്ചു: കയ്യാങ്കളിയെ ന്യായീകരിച്ച് ഇ.പി

മരുമകളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ഹര്‍ജി; ഭര്‍തൃമാതാവിന് പിഴ ചുമത്തി കോടതി

കേരളത്തില്‍ മാത്രം കോവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

യു.പി നിയമസഭാ തിരഞ്ഞെടുപ്പ്; യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് സൂചന

തര്‍ത്താവുമായി വാക്കുതര്‍ക്കം: കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കോഴിക്കോട് റിട്ട.അധ്യാപക ദമ്പതിമാരെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

View More