വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ചു നടക്കുന്ന ഇരുപത്തൊന്നാമത് അഖില ലോക 56 കാര്‍ഡ് ഗെയിമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 20,21,22 തീയതികളില്‍ ബെസ്റ്റ് വെസ്റ്റേണ്‍ ബാറ്റില്‍ ഫീല്‍ഡ് ഇന്നില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
75 ടീമുകളോളം ഈവര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുമെന്നു ചെയര്മാന് അരുണ്‍ സുരേന്ദ്രനാഥ്, ഇവന്റ് മാനേജര്‍ ബിനോയ് ശങ്കരത്ത്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോസഫ് മാത്യു, സാബു സ്കറിയ, ജോസഫ് മുല്ലപ്പള്ളി എന്നിവര്‍ അറിയിച്ചു.
മത്സര വിജയികള്‍ക്ക് യഥാക്രമം 2000, 1500, 1200, 900 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കുന്നതാണ്. 21-മത് ഇന്റര്‍നാഷണല്‍ 56 കാര്‍ഡ് ഗെയിമിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
56international.com സന്ദര്‍ശിക്കുക.