ഹവാലാ പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്ന ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച വരെ നീട്ടി.
റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
കേസില്‍ ശിവകുമാറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടാനുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
ഒപ്പം, ഡികെ ശിവകുമാറിന്റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിര്‍ദേശം നല്കി.
2017 ല്‍ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് എട്ട് കോടിയിലധികം രൂപ കണ്ടെടുത്ത കേസില്‍ സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ഇത് ഹവാല പണമാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.