ന്യയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്തംബര്‍ 22 ന് രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കും. ന്യു ഹൈഡ് പാര്‍ക്ക് മാര്‍ക്കസ് അവന്യുവിലെ ക്ലിന്റണ് മാര്ട്ടിന് പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍.
സോഫ്റ്റ് വെയര്‍ ഇന്‍ക്യുബേറ്റര്‍ സ്ഥാപക പ്രസിഡന്റും സിഇഒ-യുമായ പത്മകുമാര്‍ നായര്‍ ഓണസന്ദേശം നല്‍കും. ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റര്‍ കെവിന് തോമസാണ് മുഖ്യാതിഥി. താലപ്പൊലിയേന്തിയ 101 മങ്കമാരാണ് ചടങ്ങിന്റെ മുഖ്യാകര്‍ഷണം. ഒപ്പം രവീന്ദ്രന് വേലിക്കെട്ടിലിന്റെ ഗാനമേളയും ഉണ്ടായിരിക്കും. ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്കൊപ്പം ഫോമയുടെയും ഫൊക്കാനയുടെയും പ്രതിനിധികളും ഇ-മലയാളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പങ്കാളിത്തവും ചടങ്ങിലുണ്ടാവും.
തിരുവാതിര, സംഘനൃത്തം, ചെണ്ടമേളം, അത്തപ്പൂക്കളം എന്നീ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയുമാണ് മറ്റു പ്രധാനപരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു തോമസ് (പ്രസിഡന്റ്) 917-539-1652, സാബു ലൂക്കോസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍ (5163267033, 5169024300)