കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് മന്ത്രി എം.എം. മണി. യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥി നിഷയായിരുന്നു. അവര്‍ക്ക് സാമുഹിക പ്രവര്‍ത്തന പരിചയമുണ്ട്. ജോസ് ടോമിനെ ആരറിയാനാണെന്നും മന്ത്രി എം എം മണി പറഞ്ഞു.
യുഡിഎഫിലെ പ്രശ്നങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളും പാലായില്‍ എല്‍ഡിഎഫിന് വോട്ടായി മാറും. ഇടതു വിജയം സുനിശ്ചിതമെന്നും മന്ത്രി മണി മാധ്യമങ്ങളോട് വ്യക്തമാക്കി.