Image

ചാവക്കാട് നൗഷാദ് വധം: മുഖ്യപ്രതി എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

Published on 08 September, 2019
ചാവക്കാട് നൗഷാദ് വധം: മുഖ്യപ്രതി എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്സ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ജമാല്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

തമിഴ്‌നാട്ടില്‍ നിന്നാണ് ജമാലിനെ പോലീസ് പിടികൂടുന്നത്. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീര്‍, മറ്റ് പ്രതികളായ ഫൈസല്‍, മുഹമ്മദ്  മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ജൂലായ് 30നാണ് പുന്ന സെന്ററില്‍ വച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉള്‍പ്പെടെ നാലുപേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്നു രാവിലെ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക