തിരുവോണത്തിന് ഇനി ഏഴു സുന്ദര ദിനരാത്രങ്ങള്‍. സമൃദ്ധിയുടെയും ആഹ്ളാദത്തിന്റെയും സന്ദേശവുമായി ഓണം ഇതാ എത്താറായി. ഇ മലയാളിയുടെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓണാശംസകളുടെ പൂച്ചെണ്ടുകള്‍.
ഒരു ഓണക്കവിത
കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പ്പൊട്ടി വിടര്‍ന്നു പൊന്നോണം
നടുമുറ്റത്തുള്ളൊണത്തപ്പ
ന്നടനേദിച്ചു മുത്തശ്ശി
മിഴിയിണ മാതാവേകിയ മഷികൊ
ണ്ടെഴുതി, ക്കറുകപ്പൂ ചൂടി
കാമിനി പെട്ടി തുറന്നിട്ടേകിയ
കോടിയലക്കിയ മുണ്ടോടെ ,
വെളിയിലിറങ്ങി നടന്നേന് , പൊന്നി ള
വെയിലില്‍ പ്പൂക്കും, മനമോടെ
ആനന്ദിക്കുകയില്ലെയിപ്പൊ
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ പാതാളം വി
ട്ടിങ്ങോട്ടെത്തുക മാവേലി !
ആരും കരിയരു, താരും കരിയരു
തദ്ദേഹത്തിന്‍ തിരുമുമ്പില്‍ !
ഒളപ്പമണ്ണ
പൂക്കളം തയ്യാറാക്കിയതും അയച്ചതും നക്ഷത്ര പ്രവീണ്‍
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി
ബേത്തനി സെന്റ്.ജോണ്‍സ് ഇംഗളീഷ് മീഡിയം
ഹയര്‍ സെക്കണ്ടറി സ്കൂള്‍
കുന്നംകുളം.
മാതാപിതാക്കള്‍ : സ്മിത /പ്രവീണ്‍