ജയറാം ജഗതി കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുണ്ട്. വലിയ സൗഹൃദമായിരുന്നു ഇവര്‍ക്കിടയില്‍. ജഗതിയുടെ അപകടത്തെ പറ്റിയും അതിനുമുമ്ബുള്ള അനുഭവത്തെ കുറിച്ചും നടന് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞു.ജഗതിയുമായി നിരവധി സിനിമകളില്‍ അഭിനയിച്ച ജയറാമിന് ഇന്നും ബാക്കിയായി നില്ക്കുന്ന ഒരു ആഗ്രഹത്തെക്കുറിച്ചാണ് പറയാനുള്ളത്.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
എന്റെ അമ്മ നന്നായി പാചകം ചെയ്യും, വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്വാദിഷ്ടമായ രീതിയില്‍ വയ്ക്കാനറിയാം. വീട്ടില്‍ വരുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് രുചികരമായ ദോശയൊക്കെ കൂക്ക് ചെയ്തു നല്‍കും. ഒരിക്കല്‍ ജഗതി ചേട്ടന് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ സ്പെഷ്യലായ അട ദോശ ഉണ്ടാക്കി നല്കി.അത് കഴിച്ച ശേഷം ജഗതി ചേട്ടന് അതിന്റെ റെസിപ്പിയെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ പലപ്പോഴും ഞാനത് മറക്കും. ഒടുവില്‍ അമ്മ മരിക്കുന്നതിനു മുന്‍പേ തന്നെ എനിക്ക് അമ്മ അത് പാചകം ചെയ്യേണ്ടത് എങ്ങനെയാണ് എന്നൊക്കെ കുറിച്ച് തന്നിരുന്നു. പക്ഷെ എനിക്ക് ആ റെസിപ്പി ജഗതി ചേട്ടന് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുന്ന വേളയില്‍ ജഗതി ചേട്ടന് ഞാന്‍ ആ റെസിപ്പിവെച്ച് ഞാന്‍ അട ദോശയുണ്ടാക്കി നല്‍കും. അത് എന്റെ വലിയൊരു ആഗ്രഹമാണ്.ജയറാം പങ്കുവയ്ക്കുന്നു.