കൊച്ചി: തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് പോലീസ്, എന്‍ഐഎ സംഘങ്ങളാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഇയാള്‍ക്കൊപ്പമെത്തിയ ബത്തേരി സ്വദേശിനിയായ യുവതിയെയും ഈ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്കര്‍ ഭീകരര്‍ക്ക് സഹായം നല്കിയ എട്ടുപേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്ബത്തൂരില്‍ നിന്നും രണ്ടുപേരെയും, ആറുപേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള തൃശ്ശൂര്‍ സ്വദേശിയുമായി ബന്ധമുള്ളവരെയാണ് തമിഴ്നാട്ടില്‍ പിടികൂടിയതെന്നാണ് കിട്ടിയിരിക്കുന്ന വിവരം.
ഇവര്‍ ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗമാണ് തമിഴ്നാട്ടിലേക്ക് എത്തിയതെന്നാണ് ഇന്റലിജന്‍സ് നല്കുന്ന വിവരം. കസ്റ്റഡിയിലെടുത്തിരിക്കുന്ന തൃശ്ശൂര്‍ സ്വദേശി ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്.
ഇയാളുടെ മേല്‍ ആരോപിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയാണ് എന്നാല്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.